ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഗ്രീസിലെത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച ഗ്രീസിന്റെ തലസ്ഥാനമായ ആഥൻസിലെത്തി. ഗ്രീസ് പ്രസിഡന്റ് കോണ്‍സ്റ്റാന്റിനോസ് തസൂലാസ്, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ബഹ്‌റൈനും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള ചർച്ചകൾ സന്ദർശനത്തിൽ പ്രധാന വിഷയമാകും. കൂടാതെ, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തും.
ആഥൻസ് എയർപോർട്ടിൽ വിമാനമിറങ്ങിയ ബഹ്‌റൈൻ രാജാവിനെ ഗ്രീക്ക് ഡെപ്യൂട്ടി പ്രധാനമന്ത്രി കോസ്റ്റിസ് ഹാത്സിദാക്കിസ്, ഗ്രീസിലെ ബഹ്‌റൈൻ അംബാസഡർ ഖാലിദ് യൂസഫ് അൽ ജലാഹ്മ, ഉയർന്ന ഗ്രീക്ക് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ഈ സന്ദർശനം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
sdfdsf

