സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: മക്കയെ ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമം ഉൾപ്പെടെ, സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണങ്ങളെ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു. സൗദി വ്യോമസേന ഡ്രോൺ വിജയകരമായി തടഞ്ഞു തകർക്കുകയായിരുന്നു.

2017-ൽ മക്കയെ ലക്ഷ്യമിട്ട് നടന്ന സമാനമായ ആക്രമണ ശ്രമത്തിന്റെ ആവർത്തനമാണ് ഇതെന്നും പുണ്യസ്ഥലങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒ.ഐ.സി) ചാർട്ടർ, ബന്ധപ്പെട്ട യു.എൻ രക്ഷാസമിതി പ്രമേഹങ്ങൾ എന്നിവയുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചു.

ലോക മുസ്ലിങ്ങളുടെ ഖിബ്ലയും അല്ലാഹുവിന്റെ വിശുദ്ധ ഗേഹവുമായ മക്കയിലെ മസ്ജിദുൽ ഹറാമിന്റെയും പുണ്യസ്ഥലങ്ങളുടെയും വിശുദ്ധിയെ ലംഘിക്കുന്ന നടപടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ബഹ്‌റൈന്റെ ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ച മന്ത്രാലയം, ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച സൗദി സായുധ സേനയുടെ സജ്ജതയെ അഭിനന്ദിക്കുകയും ചെയ്തു.

ഇസ്ലാമിക പുണ്യസ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ ഒ.ഐ.സിയും അംഗരാജ്യങ്ങളും ഏകീകൃതവും ദൃഢവുമായ നിലപാട് സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. സാധാരണക്കാരെയും മതപരമായ പുണ്യസ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യു.എൻ രക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്നും, പ്രോക്സി ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന സുരക്ഷാ കൗൺസിൽ പ്രമേഹം 2817 (2026) നടപ്പിലാക്കണമെന്നും ബഹ്‌റൈൻ ആവശ്യപ്പെട്ടു.

article-image

ersffd

You might also like

  • Lulu Exchange
  • Straight Forward

Most Viewed