ദു­ബൈ­യിൽ വി­സ സംബന്ധി­ച്ച പരാ­തി­കൾ പരി­ഹരി­ക്കു­ന്നതിന് കൂ­ടു­തൽ ഓഫീ­സു­കൾ


ദുബൈ : വിസ സംബന്ധിച്ച നിയമ ലംഘന ങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി കൂടുതൽ ഓഫീസുകൾ ആരംഭിക്കുമെന്നു ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) അറിയിച്ചു. അടുത്ത മാസം ഒന്ന് മുതൽ അൽ മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്റർ കേന്ദ്രത്തിൽ പുതിയ ഓഫീസ് ആരംഭിക്കും.

ഈ വിഭാഗത്തിലുള്ള  മൂന്നാമത്തെ ഓഫീസാണിത്. സ്പോൺസർമാർ, കന്പനി താമസ വിസയിലുള്ളവർ, സന്ദർശക വിസയിലുള്ള വർ തുടങ്ങിയവരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുതിയ ഉപഭോക്തൃ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാം. കൂടാതെ, നിയമലംഘനങ്ങൾക്കു പരിഹാരം കണ്ടെത്താനും സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ പറഞ്ഞു. 

ദുബൈ എമിഗ്രേഷന്റെ കേന്ദ്ര ഓഫീസായ ജാഫ് ലിയയിലെ ബിൽഡിംങ് നന്പർ 15, അൽ അവീർ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഈ സേവനം ലഭ്യമാകുന്ന വിഭാഗങ്ങളുണ്ട്. 

എന്നാൽ ഇവിടെയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതു കണക്കിലെടുത്താണു കൂടുതൽ മികച്ച സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ കേന്ദ്രം തുറക്കുന്നതെന്നു ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ്‌ റാഷിദ് അൽ മർറി പറഞ്ഞു. 

സേവനങ്ങൾ ലഭ്യമാകുന്നത് ഒളിവിൽ പോയവർക്കെതിരെ പരാതി, കുറ്റവാളികൾക്കു രാജ്യത്തേക്കു പ്രവേശനം നിഷേധിക്കാൻ അപേക്ഷ, വിസകൾ റദ്ദാക്കുക, ഔട്ട് പാസ് അപേക്ഷ, പാസ്പോർട് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, പിഴ അടയ്ക്കുക, തുടങ്ങിയ സേവനങ്ങളാണ് പുതിയ ഓഫീസിൽ നിന്നു ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed