സൗദി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ


പ്രദീപ് പുറവങ്കര I ഗൾഫ്

റിയാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, മേഖലയിലെ സുരക്ഷാ സാഹചര്യം, ഊർജ്ജ മേഖലയിലെ സഹകരണം തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ചയായി.

ഇന്നലെ റിയാദിലെത്തിയ അജിത് ഡോവലിനെ ഇന്ത്യൻ സ്ഥാനപതി സുഹൈൽ ഖാൻ, സൗദി രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി മന്ത്രി സൗദ് അൽ സാത്തി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ, ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസാഇദ് അൽ ഐബാൻ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി.

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ഡോവലിന്റെ സൗദി സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയാകാതെ അവസാനിച്ചിരുന്നു. മേഖലയിലെ സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടലുകളും സൗദി സന്ദർശനത്തിൽ പ്രതിഫലിക്കുന്നുണ്ട്.

article-image

asdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed