ഒമാനിൽ ബോട്ടപകടം : ആറ് പേരെ രക്ഷപ്പെടുത്തി
മസ്‌ക്കറ്റ് : ബാർ അൽജിസ ബീച്ചിൽ ബോട്ട് അപകടത്തിൽ പെട്ട് കടലിൽ കുടുങ്ങിയ ആറ് പേരെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർക്ക് ഇടപെടാനായത് അപകടത്തിന്റെ ആഴം കുറച്ചു. സ്വദേശികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

