തിരുവനന്തപുരം ഡൽഹി രാജധാനി എക്സ്പ്രസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, ആളപായമില്ല


പ്രദീപ് പുറവങ്കര

കോട്ട (രാജസ്ഥാൻ): തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസ് ട്രെയിനിന് വൻ തീപിടിത്തം. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെ 5.15 ഓടെയാണ് അപകടമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയും ആളപായമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബി വൺ (B1) എസി കോച്ചിലും അതിന് തൊട്ടുപിന്നിലുള്ള ജനറേറ്റർ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തീപിടിച്ച ബോഗികളിൽ നിന്ന് മറ്റ് കോച്ചുകൾ വേർപെടുത്തി അധികൃതർ സുരക്ഷാ നടപടികൾ സ്വീകരിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed