സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഫാർമസി താല്ക്കാലികമായി മാറ്റിസ്ഥാപിച്ചു; നിർദ്ദേശങ്ങളുമായി അധികൃതർ
പ്രദീപ് പുറവങ്കര
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഫാർമസി വിഭാഗം താല്ക്കാലികമായി പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതായി ഗവൺമെന്റ് ഹോസ്പിറ്റൽസ് അധികൃതർ അറിയിച്ചു. ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾക്ക് (OPD) സമീപമുള്ള പുതിയ സ്ഥലത്തേക്കാണ് ഫാർമസി മാറ്റിയിരിക്കുന്നത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും.
മെഡിക്കൽ കോംപ്ലക്സിനുള്ളിൽ രോഗികൾക്കും സന്ദർശകർക്കും സുഗമമായി വന്നുപോകുന്നതിനും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള സംഘടനാപരമായ നടപടികളുടെ ഭാഗമായാണ് ഈ സ്ഥലംമാറ്റം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തുന്ന എല്ലാ സന്ദർശകരും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ദിശാസൂചക ബോർഡുകൾ (signage) ശ്രദ്ധിക്കണമെന്നും, താല്ക്കാലികമായി നിശ്ചയിച്ചിട്ടുള്ള പുതിയ ഫാർമസി കേന്ദ്രത്തിലേക്ക് മാത്രം പോകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
aa

