അബു­ദാ­ബി­ പോ­ലീ­സിന് പു­തി­യ ലോ­ഗോ­യും ബാ­ഡ്ജും


അബുദാബി : അബുദാബി പോലീസിന്റെ പുതിയ ലോഗോയും ബാഡ്ജും പുറത്തിറക്കി. സൈനിക ഓഫീസേഴ്‌സ് ക്ലബ്ബിൽ‍ നടന്ന ചടങ്ങിൽ‍ പോലീസ് ജനറൽ‍ കമാൻഡർ‍ മേജർ‍ ജനറൽ‍ മുഹമ്മദ് ഖൽ‍ഫാൻ അൽ‍ റുമൈതിയാണ് പുതിയ ലോഗോയും ബാഡ്ജും പുറത്തിറക്കിയത്. ചുവപ്പും വെളുപ്പും കലർ‍ന്നതാണ് പുതിയ ലോഗോ. ചുവന്ന വൃത്തത്തിനുള്ളിൽ‍ വെള്ള നിറത്തിൽ‍ ഈന്തപ്പനയോലയുടെ മാതൃകയും ഇതിനുള്ളിൽ‍ ഈന്തപ്പനയിൽ‍ രണ്ട് കാലുകളും പരന്പരാഗത രീതിയിലുള്ള വളഞ്ഞ കത്തികൾ‍ ചേർ‍ത്ത് നിൽ‍ക്കുന്ന വേട്ടപ്പരുന്തുമാണ് പുതിയ ലോഗോയിലുള്ളത്. 

പച്ചനിറത്തിൽ‍ വൃത്താകൃതിയിലുള്ള പനയോലകൾ‍ക്ക് ചേർ‍ന്ന് ചിറക് വിരിച്ച് നിൽ‍ക്കുന്ന സ്വർ‍ണ നിറമുള്ള വേട്ടപ്പരുന്തും യു.എ.ഇയുടെ പതാകയുമായിരുന്നു ഇതുവരെ പോലീസിന്റെ ലോഗോ. 

പോലീസിന്റെ തിരിച്ചറിയൽ‍ രേഖകളിലും മാറ്റമുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രവും വിവരങ്ങളുമടങ്ങുന്ന കാർ‍ഡും പ്രത്യേകം തയ്യാറാക്കിയ പോലീസ് ബാഡ്ജും രണ്ട് ഭാഗങ്ങളിലായി വരുന്ന വിധത്തിൽ‍ മടക്കി വയ്ക്കാവുന്ന രീതിയിലാണ് പുതിയ തിരിച്ചറിയൽ‍ കാർ‍ഡ്. പോലീസ് വാഹനങ്ങളിൽ‍ പുതിയ ലോഗോയും പതിയ്പ്പിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed