ഹജ്ജ് തീർത്ഥാടനം: അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശനമില്ല; കർശന നിയന്ത്രണങ്ങളുമായി സൗദി


പ്രദീപ് പുറവങ്കര I ഗൾഫ്

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസൺ (ഹിജ്റ 1447) സുരക്ഷിതവും സമാധാനപരവുമാക്കുന്നതിന്റെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 'അനുമതി പത്രമില്ലാതെ ഹജ്ജില്ല' (No Hajj Without a Permit) എന്ന ക്യാമ്പയിൻ ശക്തമാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിന് നാളെ മുതൽ നിയന്ത്രണം ഏർപ്പെടുത്തും.

ഹിജ്റ കലണ്ടർ ഷവ്വാൽ 25 (2026 ഏപ്രിൽ 13, തിങ്കൾ) മുതൽ മക്കയിൽ താമസിക്കുന്നവരല്ലാത്ത വിദേശികൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാൻ ഔദ്യോഗിക അനുമതി പത്രം നിർബന്ധമാണ്. മക്കയിൽ ഇഖാമയുള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ, അല്ലെങ്കിൽ 'അബ്ഷിർ', 'മുഖീം' പോർട്ടലുകൾ വഴി ഇലക്ട്രോണിക് തൊഴിൽ അനുമതി (തസ്രീഹ്) നേടിയവർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മറ്റുള്ളവരെ അതിർത്തികളിൽ വെച്ച് തടയും.

ഉംറ വിസയിൽ എത്തിയവർ ദുൽഖഅ്ദ് ഒന്ന് (ഏപ്രിൽ 18, ശനി) ഓടെ രാജ്യം വിടണം. അന്നേ ദിവസം മുതൽ 'നുസുക്' പ്ലാറ്റ്‌ഫോം വഴിയുള്ള ഉംറ പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കും. ദുൽഹിജ്ജ 14 (മെയ് 31) വരെ ഈ നിയന്ത്രണം തുടരും. കൂടാതെ, ദുൽഖഅ്ദ് ഒന്ന് മുതൽ ഹജ്ജ് വിസയുള്ളവർക്ക് അല്ലാതെ മറ്റ് വിസകളിൽ എത്തിയവർക്ക് (വിസിറ്റ് വിസ ഉൾപ്പെടെ) മക്കയിൽ പ്രവേശിക്കാനോ തങ്ങാനോ അനുവാദമുണ്ടാകില്ല.

നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി അധികൃതരുമായി പൂർണ്ണമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

article-image

ddsfdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed