സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 38 ആയി ഉയർത്തി; രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിച്ചു


പ്രദീപ് പുറങ്കര

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നാല് കൂടി വർദ്ധിപ്പിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ ആകെ അനുവദനീയമായ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്നും 38 ആയി ഉയരും. കേസ് കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും നീതിന്യായ പ്രക്രിയ വേഗത്തിലാക്കാനും പുതിയ തീരുമാനം സഹായകമാകും.

പാർലമെന്റ് ഇപ്പോൾ സമ്മേളനത്തിലല്ലാത്തതിനാലും, അടിയന്തിര നടപടി സ്വീകരിക്കേണ്ട സാഹചര്യമുണ്ടെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടതിനാലുമാണ് ഇത്തരമൊരു നടപടിയെന്ന് മേയ് 16-ന് പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് രാഷ്ട്രപതിയുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 123 പ്രകാരം രാഷ്ട്രപതിക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ളത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed