പ്രതിസന്ധിയിൽ എയർ ഇന്ത്യ; ശമ്പളം വെട്ടിക്കുറച്ചേക്കും, സർവീസുകൾ 20 ശതമാനം വരെ കുറയ്ക്കാൻ തീരുമാനം


ശാരിക l ബിസിനസ്

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി എയർ ഇന്ത്യ. സർവീസുകൾ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ നിർബന്ധിത അവധിയിൽ വിടാനും വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗത്തിൽ ധാരണയായതായാണ് വിവരം.

അടുത്ത മൂന്നുമാസത്തേക്ക് വിമാന സർവീസുകൾ 20 ശതമാനം വരെ കുറച്ചേക്കും. നോൺ ടെക്നിക്കൽ ജീവനക്കാരെയാകും നിർബന്ധിത അവധി ബാധിക്കുക. കൂടാതെ, ജീവനക്കാരുടെ ബോണസ് വെട്ടിക്കുറയ്ക്കാനും വൈസ് പ്രസിഡന്റ് റാങ്കിന് മുകളിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വർധനവും വ്യോമപാതയിലെ നിയന്ത്രണങ്ങളുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. 2025-26 സാമ്പത്തിക വർഷത്തിൽ 22,000 കോടി രൂപയുടെ റെക്കോർഡ് നഷ്ടമാണ് എയർ ഇന്ത്യ രേഖപ്പെടുത്തിയത്. ഇന്ധനവില വർധനവ് പ്രവർത്തന ചെലവിന്റെ 60 ശതമാനത്തോളം വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് വിമാനക്കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed