ലഹരിമരുന്ന് വേട്ട: 17,000 ദിനാറിലധികം വിലവരുന്ന ലഹരിവസ്തുക്കളുമായി രണ്ട് ഏഷ്യൻ സ്വദേശികൾ ബഹ്‌റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ആന്റി നാർക്കോട്ടിക്സ് അധികൃതർ. വ്യത്യസ്ത കേസുകളിലായി നാൽപ്പതും അൻപതും വയസ്സ് പ്രായമുള്ള രണ്ട് ഏഷ്യൻ സ്വദേശികളെയാണ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്കും സൈക്കോട്രോപിക് പദാർത്ഥങ്ങൾക്കും വിപണിയിൽ ഏകദേശം 17,000 ബഹ്റൈനി ദിനാറിലധികം വിലവരുമെന്ന് ശനിയാഴ്ച അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമൂഹത്തെ ലഹരി വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ കീഴിലുള്ള ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കും ഫീൽഡ് അന്വേഷണങ്ങൾക്കുമാടുവിലാണ് ആദ്യ പ്രതി വലയിലാകുന്നത്. ഇതിന് സമാനമായ മറ്റൊരു ഓപ്പറേഷനിലൂടെയാണ് രണ്ടാമത്തെ പ്രതിയെയും പിടികൂടിയത്.

റെയ്ഡുകളിൽ കണ്ടെടുത്ത ലഹരിവസ്തുക്കൾ തൊണ്ടിമുതലായി അധികൃതർ കസ്റ്റഡിയിലെടുത്തു. പിടിയിലായ ഇരുവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed