സൗദിയിൽ കനത്ത മഴയും പൊടിക്കാറ്റും; കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം


ഷീബ വിജയൻ

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പൊടിക്കാറ്റും മൂടൽമഞ്ഞും കാരണം അന്തരീക്ഷത്തിലെ കാഴ്ചപരിധി പൂജ്യത്തിനടുത്തേക്ക് കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങി രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും വരും മണിക്കൂറുകളിൽ മഴ ലഭിക്കും. താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് (Flash Flood) സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ അതിർത്തി മേഖലകളിലും അസീർ, ജിസാൻ തുടങ്ങിയ ഇടങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

article-image

eaddfsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed