2026 ആദ്യ പകുതിയിൽ സൗദിയിൽ 34,000-ത്തിലധികം കെട്ടിട പെർമിറ്റുകൾ നൽകി ഭവന മന്ത്രാലയം


ശാരിക

റിയാദ്: 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്ത് 34,000-ത്തിലധികം കെട്ടിട പെർമിറ്റുകൾ നൽകിയതായി സൗദി മുനിസിപ്പാലിറ്റി-ഭവന മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും പാർപ്പിട പദ്ധതികൾക്കായാണ് നൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ 28,000-ത്തിലധികം ലൈസൻസുകളാണ് റെസിഡൻഷ്യൽ പ്രോജക്ടുകൾക്കായി മന്ത്രാലയം അനുവദിച്ചത്. ഇതേ കാലയളവിൽ 5,000-ത്തിലധികം വാണിജ്യ പെർമിറ്റുകളും സർക്കാർ കെട്ടിടങ്ങൾക്കായി 1,000-ത്തിലധികം പെർമിറ്റുകളും നൽകിയിട്ടുണ്ട്.

മുനിസിപ്പൽ ലൈസൻസിംഗ് സംവിധാനം നവീകരിച്ചതും 'ബലദീ' (Balady) പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിച്ചതുമാണ് പെർമിറ്റുകളുടെ എണ്ണത്തിലുണ്ടായ ഈ വലിയ വളർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

ം്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed