47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ


ഷീബ വിജയൻ

47ാം വയസിലും വിസ്മയ ബൗളിങുമായി ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ അദ്ഭുതങ്ങൾ തീർക്കുന്നത് തുടരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം താരം 17 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ ടി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ 5 വിക്കറ്റുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന പുതിയ റെക്കോർഡ് ഇമ്രാൻ താഹിർ സ്വന്തമാക്കി.

കഴിഞ്ഞ വർഷം 46ാം വയസിൽ ആൻ്റിഗ ആൻ ബാർബുഡ ഫാൽക്കൺസിനെതിരെ 5 വിക്കറ്റെടുത്ത് സ്ഥാപിച്ച സ്വന്തം റെക്കോർഡ് തന്നെയാണ് താരം ഇപ്പോൾ തിരുത്തിയെഴുതിയത്. സിപിഎല്ലിൽ സെന്റ് ലൂസിയ കിങ്സിനെതിരായ പോരാട്ടത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനു വേണ്ടിയായിരുന്നു താരത്തിന്റെ മിന്നും ബൗളിങ്. താഹിറിന്റെ ബൗളിങ് മികവിൽ സെന്റ് ലൂസിയ ബാറ്റിങ് നിര 18.5 ഓവറിൽ വെറും 119 റൺസിന് പുറത്തായി. സെന്റ് ലൂസിയക്കായി കാമിൽ പൂരാൻ (43), ഓബ്യുസ് പിനാർ (35) എന്നിവർ മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗയാന ആമസോൺ വാരിയേഴ്‌സ് 18.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്ത് വിജയം കണ്ടു. ഗയാനയ്ക്കായി ഗ്ലെൻ ഫിലിപ്‌സ് (37), ക്വിന്റൻ സാംപ്‌സൻ (37) എന്നിവർ തിളങ്ങി. വെറും 11 പന്തിൽ 5 സിക്‌സും ഒരു ഫോറും സഹിതമാണ് ക്വിന്റൻ സാംപ്‌സൻ ടീമിനെ വിജയത്തിലെത്തിച്ചത്.

article-image

asadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed