തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പോപ്കോൺ 99 രൂപയ്ക്ക് ലഭ്യമാക്കും
ഷീബ വിജയൻ
സിനിമ തിയേറ്ററുകളിൽ തിങ്കൾ മുതൽ വ്യാഴം വരെ പോപ്കോൺ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മൾട്ടിപ്ലക്സ് തിയേറ്റർ മാനേജ്മെന്റുകൾ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളിൽ ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നാണ് ഈ തീരുമാനം.
പോപ്കോണിന് പുറമെ സിനിമാ ടിക്കറ്റുകളും കുറഞ്ഞ നിരക്കിൽ നൽകും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവുനൽകിയതിനും 3 കഫേകൾക്കെതിരെ കേസെടുത്തു. മൾട്ടിപ്ലക്സുകളിൽ പോപ്കോണും ശീതളപാനീയങ്ങളും പൊതുവിപണി വിലയേക്കാൾ 5 ഇരട്ടിയും സാധാരണ തിയേറ്ററുകളിൽ 2 ഇരട്ടിയും അധികവില ഈടാക്കുന്നതായി കണ്ടെത്തി. പലയിടത്തും ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം കാണുന്ന രീതിയിലായിരുന്നു വിലവിവരങ്ങൾ. പരിശോധന വൈകീട്ട് വരെ നീണ്ടുനിന്നു.
dfsdfsdfsf

