പാരിസ്ഥിതിക നിയമലംഘനം: യുഎഇയിൽ 31 സ്ഥാപനങ്ങൾ അടച്ചുപൂട്ടി, 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി


ശാരിക

ദുബൈ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് യുഎഇയിൽ 31 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. നിയമലംഘനം കണ്ടെത്തിയ 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ട്. ആകെ 269 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.

ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയൺമെന്റ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2026-ന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ 30 പ്രത്യേക സംഘങ്ങളാണ് രാജ്യവ്യാപകമായി പരിശോധന നടത്തിയത്. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കടകൾ, കന്നുകാലി-പക്ഷി ചന്തകൾ, നഴ്സറികൾ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി സസ്പെൻഡ് ചെയ്തു. കണ്ടെത്തിയ പിഴവുകൾ ഉടൻ തിരുത്താൻ നിർദേശം നൽകി 45 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

മൃഗക്ഷേമ നിയമങ്ങൾ, പാരിസ്ഥിതിക സുരക്ഷാ ചട്ടങ്ങൾ, വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവ സ്ഥാപനങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ വിലയിരുത്തി. നിയമപരമായ എല്ലാ കാര്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ അധികൃതർ, കുറവുകൾ പരിഹരിക്കാൻ സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ഇതിനുപുറമെ മൃഗങ്ങളുടെയും പക്ഷികളുടെയും വിൽപ്പന അടക്കം പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യും. എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

േ്ിേിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed