യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കം കെഎസ്ഇബി ഉപേക്ഷിച്ചേക്കും
ഷീബ വിജയൻ
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത്, ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം. ഇങ്ങനെ വാങ്ങിയാൽ പ്രതിദിനം 12 കോടി രൂപയിലധികം അധികച്ചെലവ് വരും. കുറഞ്ഞ നിരക്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര നിലയങ്ങളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി ഊർജ്ജിതമാക്കിയിട്ടുണ്ട്.
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ലിമിറ്റഡ് അധികൃതരുമായി ചർച്ച നടത്താൻ കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം ഡൽഹിയിലേക്ക് തിരിക്കും. കടുത്ത ചൂടും മഴക്കുറവും മൂലം മുൻകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി ഉപഭോഗം മുന്നേറുന്നത്.
dsdsdsds

