ദുബായ് എടിഎമ്മിൽ ബാഹ്‌റൈന്റെ വിനോദസഞ്ചാര സാധ്യതകൾ ഉയർത്തിക്കാട്ടി ടൂറിസം മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) ബാഹ്‌റൈന്റെ മികച്ച വിനോദസഞ്ചാര സാധ്യതകളും നിക്ഷേപ അവസരങ്ങളും പ്രദർശിപ്പിച്ച് ടൂറിസം മന്ത്രാലയം. "ട്രാവൽ 2040: ന്യൂ ഫ്രണ്ടിയേഴ്‌സ് ത്രൂ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ ബാഹ്‌റൈൻ ടൂറിസം മന്ത്രി ഫത്തിമ ബിൻത് ജാഫർ അൽ സൈറാഫി പങ്കെടുത്തു.

അന്താരാഷ്ട്ര വിപണികളുമായും ടൂറിസം പങ്കാളികളുമായും നേരിട്ട് സംവദിക്കുന്നതിൽ രാജ്യത്തിനുള്ള പ്രതിബദ്ധതയാണ് എടിഎമ്മിലെ ബാഹ്‌റൈന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് മന്ത്രി അൽ സൈറാഫി പറഞ്ഞു. ബാഹ്‌റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നും കൂടുതൽ സന്ദർശകരെയും നിക്ഷേപങ്ങളെയും ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ആഗോള യാത്രാ-വിനോദസഞ്ചാര മേഖലയിലെ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലൊന്നായ എടിഎമ്മിൽ ബാഹ്‌റൈനിൽ നിന്നുള്ള 28 പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രത്യേക പവലിയനാണ് ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാനും ഈ പങ്കാളിത്തം സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

article-image

dsfgdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed