ഗ്രൂപ്പ് തർക്കം രൂക്ഷം; കെപിസിസി പുനഃസംഘടന ഹൈക്കമാൻഡ് മരവിപ്പിച്ചു


ഷീബ വിജയൻ

കേരളത്തിലെ കോൺഗ്രസ് ഘടകത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പുനഃസംഘടന ഹൈക്കമാൻഡ് തൽക്കാലത്തേക്ക് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വത്തിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്നാണ് എഐസിസിയുടെ തീരുമാനം. നിലവിലുള്ള സ്ഥിതി തുടരാനാണ് നിർദ്ദേശം.

ബെന്നി ബഹനാന്, കൊടിക്കുന്നിൽ സുരേഷ്, അജയ് തറയിൽ, എംകെ രാഘവൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ, ടിഎൻ പ്രതാപൻ എന്നിവരുടെ പേരുകളാണ് ഉയർന്നുകേട്ടത്. സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ പൂർണ പിന്തുണയുള്ള പാർട്ടി സംവിധാനം വേണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോഴും, തിരക്കിട്ട് തീരുമാനം എടുത്ത് പുതിയ പ്രതിസന്ധി ഉണ്ടാക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫും ഭാരവാഹികളും തൽക്കാലം തുടരും.

article-image

assadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed