സർഗ്ഗാത്മകതയുടെ നിറവിൽ ഇന്ത്യൻ സ്‌കൂളിൽ 'നിഷ്‌ക 2026' ഫെസ്റ്റ് ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും സഹകരണ മനോഭാവവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ 'നിഷ്‌ക 2026' വാർഷിക ഫെസ്റ്റ് സംഘടിപ്പിച്ചു. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങളിലെ അറിവും പ്രായോഗിക കഴിവുകളും മാറ്റുരച്ചു. പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രിൻസിപ്പൽമാരായ ബിജു വാസുദേവൻ, രാജേഷ് നായർ, റെജി വറുഗീസ്, പ്രധാന അധ്യാപികമാരായ ആൻലി ജോസഫ്, ശ്രീകല ആർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ടാൻസിയ എൽസ സോണി സ്വാഗതവും ഇഷാൻ മിസ്ട്രി നന്ദിയും പറഞ്ഞു.
വൈവിധ്യമാർന്ന മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയത്. സാലഡ് നിർമ്മാണ മത്സരത്തിൽ മറിയം മുഹമ്മദ് അർഫാത്ത് കിർകിരെ ഒന്നാം സ്ഥാനവും ഫെദ സിദ്ദിഖുൽ രണ്ടാം സ്ഥാനവും നേടി. സഫൂറ ഷബ്ബീർ ഖുറേഷി, ഇന്നോ ക്രിസ്റ്റീന എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ദൃശ്യ ആശയവിനിമയ മികവ് തെളിയിച്ച ലോഗോ ഡിസൈനിംഗ് മത്സരത്തിൽ ദീപാൻഷു നായക് ഒന്നാം സ്ഥാനവും ജിൽസ് ജെയ്‌മോൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി. അനഘ പരിയാരത്തും ലക്ഷ്മി വിനയും മൂന്നാം സ്ഥാനം നേടി. വിദ്യാർത്ഥികളുടെ ടീം വർക്കും പ്രശ്നപരിഹാര ശേഷിയും പരീക്ഷിച്ച അഡ്വഞ്ചർ ഇവന്റിൽ പന്ത്രണ്ടാം ക്ലാസ് എഫ് ജേതാക്കളായപ്പോൾ, പന്ത്രണ്ടാം ക്ലാസ് ഇ, പന്ത്രണ്ടാം ക്ലാസ് എ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഗവേഷണാത്മക ചിന്തകൾ അവതരിപ്പിച്ച പേപ്പർ പ്രസന്റേഷനിൽ ഇവാന റേച്ചൽ ബിനു ഒന്നാം സമ്മാനവും മുഹമ്മദ് റെഹാൻ രണ്ടാം സമ്മാനവും നൻമ എൽസ തോമസ് മൂന്നാം സമ്മാനവും നേടി. സഹകരണവും സർഗ്ഗാത്മകതയും തെളിയിച്ച ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ പതിനൊന്നാം ക്ലാസ് വിഭാഗത്തിൽ സിന്ധു ആനി മാത്യുവിന്റെ നേതൃത്വത്തിലുള്ള XI F ഒന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസ് വിഭാഗത്തിൽ ദീപ മാത്യുവിന്റെ നേതൃത്വത്തിലുള്ള XII C ഒന്നാം സ്ഥാനം സ്വന്തമാക്കി. വിജയികളായ വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി എന്നിവർ അഭിനന്ദിച്ചു.
#4PMNews #Bahrain #IndianSchoolBahrain #Nishka2026
waeqwdswasa
adsadsads
adfsdfss
dwdsds
adsdsds
etytrtegt
dfdfdfsdfs
adwsadsdas

