ബി.കെ.എസ് വനിതാവേദിയും കിംസ് ഹെൽത്തും സംയുക്തമായി സംഘടിപ്പിച്ച 'സ്പർശം 2026' ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: സ്തനാർബുദ ബോധവൽക്കരണവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് ബി.കെ.എസ്. വനിതാവേദിയും കിംസ് ഹെൽത്തും സംയുക്തമായി സംഘടിപ്പിച്ച "സ്പർശം 2026" പരിപാടി ശ്രദ്ധേയമായി. "അറിവ് ഇന്ന്… ആരോഗ്യകരമായ നാളെകൾക്കായി!" എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു.

സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമാക്കിയ ബോധവൽക്കരണ സെമിനാറിന് റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ സൽമാനിയയിലെ ജനറൽ സർജറി സ്പെഷ്യലിസ്റ്റ് ഡോ. നീത രവി, ഉമ്മുൽ ഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണ പ്രിയ ലീലാ എന്നിവർ നേതൃത്വം നൽകി. രോഗനിർണയ സമയത്തും ചികിത്സാ ഘട്ടങ്ങളിലും കുടുംബത്തിലെ സ്ത്രീകൾക്ക് ആവശ്യമായ മാനസിക ധൈര്യവും പിന്തുണയും നൽകാൻ പുരുഷന്മാർ മുന്നോട്ടുവരണമെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

സൗജന്യ രക്തപരിശോധന, ഗൈനക്കോളജി കൺസൾട്ടേഷൻ, ബി.പി പരിശോധന തുടങ്ങിയ ആരോഗ്യ സേവനങ്ങളും എസ്ട്രീം ഫിറ്റ്നസ് ജിം പരിശീലകരുടെ നേതൃത്വത്തിൽ ഫിറ്റ്നസ് വിനോദ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ സി.ഒ.ഒ. ഡോ. മിഷാൽ റഹീം, മാർക്കറ്റിംഗ് കോഡിനേറ്റർ സൂര്യനാരായണൻ, വനിതാവേദി സെക്രട്ടറി നിമ്മി റോഷൻ തുടങ്ങിയവർ പങ്കെടുത്തു. വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് സ്വാഗതവും കോർഡിനേറ്റർ ആതിര സുരേന്ദ്ര നന്ദിയും പറഞ്ഞു.

article-image

dsdsfd

article-image

grsdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed