സാംസ ബഹ്‌റൈൻ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സാംസ ബഹ്‌റൈൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൽമാനിയ കലവറ ഹാളിൽ വൈകിട്ട് 6 മുതൽ 10 മണി വരെ നടന്ന പരിപാടിയിൽ 150-ലധികം അംഗങ്ങൾ പങ്കെടുത്തു. ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ അധ്യക്ഷത വഹിച്ച പൊതുചടങ്ങിൽ സെക്രട്ടറി ധന്യ സാബു സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ. ടി. സലിം പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ പ്രസിഡന്റ് റിയാസ് കല്ലമ്പലം, സെക്രട്ടറി സോവിൻ തോമസ്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് സ്പെഷ്യലിസ്റ്റ് ഡോക്ടർ ലക്ഷ്മി ഗോവിന്ദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. അർബുദ രോഗലക്ഷണങ്ങൾ, രോഗം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം, സ്വയം പരിശോധനാ രീതികൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഡോക്ടർ ലക്ഷ്മിക്ക് ലേഡീസ് വിംഗ് ഉപഹാരമായി മൊമെന്റോയും ക്യാൻവാസ് പെയിന്റിംഗും കൈമാറി.

ലേഡീസ് വിംഗ് അവതരിപ്പിച്ച മൂകാഭിനയ സ്കിറ്റ്, കിഡ്സ് വിംഗ് തീം ഡാൻസ് എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. സാംസ അംഗം സെബി ഒരുക്കിയ പിങ്ക് തീം വേദി ശ്രദ്ധേയമായി. നിർമല ജേക്കബ് അവതാരകയായ ചടങ്ങിൽ ലേഡീസ് വിംഗ് ട്രഷറർ റജീഷ ഗണേഷ് നന്ദി പറഞ്ഞു. ലേഡീസ് വിംഗ് പ്രവർത്തകരായ അമ്പിളി, അപർണ, ഇൻഷാ, ബീന, സിതാര, കൃഷ്ണ, രജിത, ലീബ, ഷാജിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സാംസ ഉപദേശക സമിതി അംഗം ശ്രീവത്സരാജ് അടുത്ത മാസം നടക്കാനിരിക്കുന്ന കുട്ടികൾക്കായുള്ള ചിത്രരചന മത്സരമായ "വർണോത്സവം-സീസൺ 6" സംബന്ധിച്ച വിവരങ്ങൾ ചടങ്ങിൽ വിശദീകരിച്ചു.

#4PMNews #Bahrain #SAMSA #BreastCancerAwareness Reporter: പ്രദീപ് പുറവങ്കര

article-image

asadsds

article-image

adsadsds

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed