അൽ ഫുർഖാൻ സെന്റർ ത്രൈമാസ ക്യാമ്പയിൻ അവലോകന സംഗമം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: അൽ ഫുർഖാൻ സെന്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ത്രൈമാസ ക്യാമ്പയിന്റെ അവലോകന സംഗമം സെന്റർ ഹാളിൽ സംഘടിപ്പിച്ചു. ഐ.എസ്.എം (ISM) സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ചടങ്ങിൽ അവലോകന പ്രഭാഷണം നടത്തി. ഐ.എസ്.എം സംസ്ഥാന വ്യാപകമായി നടത്തുന്ന "മുഹമ്മദ് നബി (സ): മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം" എന്ന പ്രമേയത്തിലൂന്നിയുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് അൽ ഫുർഖാൻ സെന്ററും ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കുടുംബ സംഗമങ്ങൾ, ഉദ്ബോധന പ്രഭാഷണങ്ങൾ, സ്ക്വാഡ് പ്രവർത്തനങ്ങൾ, ഡിജിറ്റൽ മീഡിയ പ്രചാരണങ്ങൾ, വിദ്യാർത്ഥി സംഗമം തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടന്നു വരുന്നത്. കഴിഞ്ഞ മാസം ബഹ്‌റൈൻ മുൻ പാർലമെന്റ് അംഗവും പ്രഭാഷകനുമായ ഡോ. ഈസാ ജാസിം അൽ മുതവ്വ ഉദ്ഘാടനം ചെയ്ത ക്യാമ്പയിനിൽ പ്രമുഖ പ്രഭാഷകൻ എം.എം. അക്ബർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചിരുന്നു.

ഗൾഫ് രാജ്യങ്ങളിൽ ബഹ്‌റൈനിലാണ് ഈ കാംപെയിൻ ആദ്യമായി ആരംഭിച്ചതെന്നും അൽ ഫുർഖാൻ സെന്ററിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു. ഇസ്‌ലാമിക പ്രബോധനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. എം.എസ്.എം ജനറൽ സെക്രട്ടറി ജംഷീദ് സുല്ലമി, ഷെയ്ഖ് സ്വലാഹുദ്ദീൻ അയ്യൂബി ചുഴലി, മനാഫ് കബീർ, ഹിഷാം കുഞ്ഞമ്മദ് എന്നിവരും വിവിധ സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

#4PMNews #Bahrain #AlFurqanCenter #ISM

article-image

eqrweesew

You might also like

  • Lulu Exchange
  • Straight Forward

Most Viewed