ചെങ്കടൽ പവിഴപ്പുറ്റുകളുടെ സംരക്ഷണം; രണ്ടാം ഘട്ട പരിപാടികൾക്ക് ആരംഭം


ഷീബ വിജയൻ
യാംബു I ചെങ്കടലിലെ ജൈവ വൈവിധ്യങ്ങളുടെ നിരീക്ഷണവും വേനൽക്കാലത്തെ ചെങ്കടൽ സീസണൽ പവിഴപ്പുറ്റുകളുടെ സംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ചെങ്കടൽ ജൈവ വൈവിധ്യ നിരീക്ഷണത്തിന്റെ രണ്ടാംഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. നാഷനൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് കൺസർവേഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൗതികവും രാസപരവുമായ ഘടകങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥക്ക നുകൂലമായ സാഹചര്യം ഉണ്ടാക്കാനും കൂടി പദ്ധതി ലക്ഷ്യം വെക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട ജൈവവൈവിധ്യ സംരക്ഷണം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും അവയുടെ സാന്നിധ്യം രേഖപ്പെടുത്തുന്നതിനും വികാസം മെച്ചപ്പെടുത്തുന്നതിനുമുള്ള ശാസ്ത്രീയ ശ്രമങ്ങൾ പരിപാടി യുടെ ഭാഗമായി നടക്കും. ഇതിനായി 'റിമോട്ട് സെൻസിംഗ്' പോലുള്ള ഏറ്റവും പുതിയ ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് പദ്ധതി ആശ്രയിക്കുന്നത്.

മത്സ്യബന്ധന മാലിന്യങ്ങൾ, ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ ആഘാതങ്ങൾ സർവേ ചെയ്യുകയും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യും. മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും സമൃദ്ധിയെ കുറിച്ചുള്ള സമഗ്രമായ സർവേകൾ നടത്താനും പദ്ധതി ലക്ഷ്യം വെക്കുന്നു. പവിഴപ്പുറ്റുകളുടെ ജൈവവൈവിധ്യം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ആധുനിക ദേശീയ 'ഡാറ്റാബേസ്' നിർമിക്കുന്നതിന് ഈ ശ്രമങ്ങൾ സംഭാവന ചെയ്യുമെന്ന് വിലയിരുത്തുന്നു.

article-image

DASDASDFS

You might also like

Most Viewed