ഓൺലൈൻ ഗെയിമിങ് വ്യവസായം: യുവാക്കളെ പിന്തുണക്കാൻ പുതിയ പദ്ധതിയുമായി സൗദി


ഷീബ വിജയൻ

യാംബു I ഓൺലൈൻ ഗെയിമിങ് വ്യവസായ മേഖലയിൽ യുവാക്കളെ പിന്തുണക്കാൻ പുതിയ പദ്ധതിയുമായി സൗദി. നാഷനൽ ടെക്നോളജി ഡെവലപ്മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സൗദി വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ‘ഗെയിം ബൈ കോഡ്’ എന്ന പേരിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. പുതിയ കാലത്ത് ഓൺലൈൻ ഗെയിമിങ് വിനോദത്തിൽ മാത്രമല്ലെന്ന തിരിച്ചറിവും സർഗാത്മകതയെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല കരിയർ ഓപ്‌ഷനുമായി മാറിയ സാഹചര്യത്തിലാണ് സൗദി അധികൃതർ ഈ മേഖലയിൽ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി രംഗത്തിറങ്ങിയത്.

അതിവേഗം വളരുന്ന സാങ്കേതിക മേഖലയിൽ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ് സൗദി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലും രാജ്യം ഇതിനകം വൻ കുതിപ്പ് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഗെയിമിങ് വ്യവസായ മേഖലയിൽ പുതിയ ഗെയിമുകൾ വികസിപ്പിക്കാൻ യുവാക്കളെ പ്രാപ്തരാക്കാൻ പുതിയ പദ്ധതികൾ വഴിവെക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യൂനിവേഴ്സിറ്റി വിദ്യാർഥികൾ, യുവ ബിസിനസുകാർ, ഗെയിം ഡെവലപ്പർമാർ എന്നിവർക്ക് ഗെയിമിങ് വ്യവസായ മേഖലയിൽ പുതിയ ദിശ നൽകുവാനും അവരുടെ കരിയറിൽ സഹായിക്കുന്നതിനും രാജ്യത്ത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ‘ഗെയിം ബൈ കോഡ്’ എന്ന പരിപാടി ലക്ഷ്യമിടുന്നു.

article-image

SDFSASA

You might also like

Most Viewed