കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കെനിയയിലേക്ക്

ഷീബ വിജയൻ
കുവൈത്ത് സിറ്റി I കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയ്ക്ക് കെനിയ ഹൈകമീഷണറായി നിയമനം. ഡോ. ആദർശ് സ്വൈക ഉടൻ നിയമനം ഏറ്റെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ആഫ്രിക്കയിൽ നയതന്ത്ര സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. 2002 മുതൽ ഇന്ത്യൻ വിദേശകാര്യ സർവിസിലെ അംഗവും പരിചയസമ്പന്നനായ നയതന്ത്രജ്ഞനുമായ ഡോ. ആദർശ് സ്വൈക കുവൈത്തിലെ തന്റെ സേവനകാലത്ത് സാമ്പത്തിക, വ്യാപാര സഹകരണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഡോ. സ്വൈക നിർണായക പങ്ക് വഹിക്കുകയുമുണ്ടായി.
XZCCXXCZ