റിയാദിലെ ആദ്യത്തെ ‘ക്ലൗഡ് സീഡിങ്’ വിജയകരം


ഷീബ വിജയൻ

റിയാദ് I ജലസുരക്ഷക്കായി വേനൽക്കാലത്ത് റിയാദിൽ നടത്തിയ ആദ്യത്തെ ‘ക്ലൗഡ് സീഡിങ്’ വിജയകരമായി പൂർത്തിയാക്കി. റിയാദിന്റെ വടക്കുകിഴക്കുള്ള റാമ ഗവർണറേറ്റിലാണ് വേനൽക്കാലത്ത് ആദ്യമായി ക്ലൗഡ് സീഡിങ് പരിപാടി വിജയകരമായി നടപ്പിലാക്കിയതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. പ്രോഗ്രാമിന്റെ സാങ്കേതിക പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ഗുണപരമായ ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു. മഴയുടെ തോത് വർധിപ്പിക്കുകയും ജലസ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രത്യേകിച്ച് മേഖലയിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളുടെ വെളിച്ചത്തിൽ സൗദിയുടെ വിശാലമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള പരിപാടിയുടെ വിപുലീകരണ പദ്ധതികളുടെ ഭാഗമാണ് ഈ പരീക്ഷണമെന്ന് കേന്ദ്രം വിശദീകരിച്ചു. ക്ലൗഡ് സീഡിങ് പരിപാടിയുടെ ഫലപ്രാപ്തിയുടെ പ്രതീക്ഷ നൽകുന്ന സൂചകമാണിതെന്ന് കേന്ദ്രം പറഞ്ഞു.

വരും സീസണുകളിൽ മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നതിന് മഴ വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങളെ പിന്തുണക്കുന്നതിനുമുള്ള നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നു. മേഘങ്ങളുടെ പ്രത്യേക ഭാഗങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ വിതറി മഴത്തുള്ളികൾ രൂപപ്പെടുത്തുന്നതിന് മേഘങ്ങളെ ഉത്തേജിപ്പിക്കുന്ന നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകളെയാണ് ഈ പരിപാടി ആശ്രയിക്കുന്നത്. ജലസുരക്ഷ വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരതയെ പിന്തുണക്കുന്നതിനുമുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായി പ്രത്യേക വിമാനങ്ങളിലൂടെയും പരിശീലനം ലഭിച്ച പ്രവർത്തന സംഘങ്ങളിലൂടെയും ഇത് നടപ്പിലാക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.

article-image

ASASAS

You might also like

  • Straight Forward

Most Viewed