റിയാദിൽ വ്യാജ ആഭരണ നിർമാണ കേന്ദ്രം കണ്ടെത്തി


ഷീബ വിജയൻ 

റിയാദ് I വ്യാജ വ്യാപാര മുദ്രകളുള്ള സ്വർണാഭരണങ്ങൾ നിയമവിരുദ്ധമായി നിർമിച്ചുകൊണ്ടിരുന്ന ഒരു ഫാക്ടറി വാണിജ്യ മന്ത്രാലയം പിടികൂടി. രജിസ്റ്റർ ചെയ്യാത്ത വ്യാപാര മുദ്രയും വ്യാജ ലേബലുകളും പതിച്ച 9,258 ഗ്രാം ഭാരമുള്ള 1,368 സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. സൗദി ബൗദ്ധിക സ്വത്തവകാശ അതോറിറ്റി, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ റിയാദിന് തെക്ക് ഭാഗത്തുള്ള ഹയ്യ് മസാനിഇൽ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണാഭരണ ശാല കണ്ടെത്തിയത്.

ഫാക്ടറി ഉടമയെയും നിയമലംഘകരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം 37 ലക്ഷം റിയാലിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഉപഭോക്തൃ സംരക്ഷണവും വില സ്ഥിരതയും ഉറപ്പാക്കുന്നതിന് വിപണികളെ നിയന്ത്രിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം വർധിപ്പിക്കുന്നതിനും വാണിജ്യ മന്ത്രാലയം പരിശോധന നടപടികൾ തുടരുകയാണ്. വിലയിൽ കൃത്രിമം കാണിക്കൽ അല്ലെങ്കിൽ വ്യാജമോ കാലഹരണപ്പെട്ടതോ ആയ ഉൽപ്പന്നങ്ങളുടെ പ്രദർശനം പോലുള്ള ലംഘനങ്ങൾ കണ്ടെത്തുന്നതിന് തീവ്രമായ ഫീൽഡ് പരിശോധനകൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.

article-image

DSFFDFD

You might also like

  • Straight Forward

Most Viewed