വാഹന ഹോൺ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി സൗദി ജനറൽ ട്രാഫിക് വകുപ്പ്

ഷീബ വിജയൻ
റിയാദ് I അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ഹോണുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ഹോണുകൾ ഉപയോഗിക്കുന്നത് ട്രാഫിക് ലംഘനമാണെന്നും ഇത്തരം നിയമലംഘനത്തിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു. ഇത് നഗരങ്ങൾക്കുള്ളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറക്കുന്നതിനും സഹായിക്കും. മുന്നറിയിപ്പുകൾ നൽകാൻ മാത്രമാണ് വാഹനത്തിൽ ഹോണുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അസ്വസ്ഥത ഉണ്ടാക്കരുതെന്നും ഡ്രൈവർമാർ ഗതാഗത നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
ASDSAADS