ഇ-സ്പോർട്സ് വേൾഡ് കപ്പിന് റിയാദിൽ തുടക്കം

ഷീബ വിജയൻ
റിയാദ് I റിയാദിൽ 70 മില്യൺ ഡോളറിന്റെ റെക്കോർഡ് സമ്മാനത്തുകയോടെ 2025ലെ ഇ-സ്പോർട്സ് വേൾഡ് കപ്പിന് തുടക്കം കുറിച്ചു. മികവ് പുലർത്തുന്ന 16 ക്ലബ്ബുകൾക്കായി 27 മില്യൺ ഡോളർ നൽകും. ഈ വർഷത്തെ ടൂർണമന്റെിലെ വിജയിക്ക് ഏഴ് മില്യൺ ഡോളറും സമ്മാനിക്കും. റിയാദ് ബോളിവാഡ് സിറ്റിയിൽ വ്യാഴാഴ്ച രാത്രിനടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആകാശത്ത് പരസഹസ്രം പൂക്കൾ വിരിയിച്ചു. തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരും ചടങ്ങുകൾ വീക്ഷിച്ചു. മത്സരങ്ങളിൽനിന്ന്ലോകപ്രശസ്ത ഗായകർ അണിനിരന്ന സംഗീത പരിപാടിയും അരങ്ങേറി. വിപുലമായ ദൃശ്യ-സാങ്കേതിക അവതരണങ്ങളും ചടങ്ങിൽ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-സ്‌പോർട്‌സ് ടൂർണമന്റെിനെ അടയാളപ്പെടുത്തുന്ന ആവേശകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. സംസ്കാരം, സർഗാത്മകത, ഗെയിമുകൾ എന്നിവ ഒരു പ്ലാറ്റ്‌ഫോമിൽ ഒത്തുചേരുന്ന ഡിജിറ്റൽ സമൂഹത്തിന്റെ ആഗോള ആഘോഷമാണ് ടൂർണമെൻറ് എന്ന് ഇ-സ്പോർട്സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫീസർ മൈക്ക് മക്‌കേബ് വിശദീകരിച്ചു.
SEDFGSFDDGSF