സൗദി അറേബ്യയും ഇന്തോനേഷ്യയും 27 ബില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ചു


ജിദ്ദ: ശുദ്ധ ഊർജ്ജം, പെട്രോകെമിക്കൽസ് ഉൾപ്പെടെ നിരവധി മേഖലകളിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തമ്മിൽ ഏകദേശം 27 ബില്യൺ ഡോളർ (ഏകദേശം 2.25 ലക്ഷം കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും സൗദി അറേബ്യയും ഇന്തോനേഷ്യയും ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണയുടെയും അതിന്റെ ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ സഹകരണം വർദ്ധിപ്പിക്കാനും, ഊർജ്ജ മേഖലയിലെ വിതരണ ശൃംഖലകളും അവയുടെ സുസ്ഥിരതയും മെച്ചപ്പെടുത്താനും, ധാതു വിഭവ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും സമ്മതിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കി.

സൗദി അറേബ്യ സന്ദർശിച്ച ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജിദ്ദയിലെ അൽ-സലാം പാലസിൽ വെച്ച് സ്വീകരിച്ചു. പ്രാദേശികവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം പ്രബോവോയുടെ സൗദി അറേബ്യയിലേക്കുള്ള ആദ്യ ഔദ്യോഗിക യാത്രയാണിത്.

article-image

aa

You might also like

Most Viewed