എം ജി കണ്ണനെ ഒ ഐ സി സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുസ്മരിച്ചു


അക്ബർ പൊന്നാനി

ജിദ്ദ: പത്തനംതിട്ട ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റും, മുൻ യൂത്ത് കോൺഗ്രസ് ജില്ലാ അമരക്കാരനുമായ എം ജി കണ്ണന്റെ വേർപാടിൽ ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി അനുശോചിച്ചു. പരേതൻ ഇലന്തൂർ, റാന്നി ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറും ചെന്നിർക്കര പഞ്ചായത്ത്‌ മെമ്പർ,അടൂർ അസംബ്ലി സ്ഥാനാർഥി എന്നി നിലകളിൽ പ്രവർത്തിച്ചട്ടുണ്ട്.

അയൂബ്ഖാൻ പന്തളം അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ ജനകീയ നേതാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൻ സംസ്ഥാനത്തു അറിയപ്പെടുന്ന ഒരു നേതാവായിരുന്നു വെന്നും ജീവൻ പണയം വെച്ച് പാർട്ടിക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണെന്നും റീജണൽ പ്രസിഡന്റ്‌ ഹക്കിം പാറക്കൽ പറഞ്ഞു. ഒരു ഉറ്റ സുഹൃത്തിനെയും ഭാവിതലമുറയുടെ വാഗ്ദാനത്തെയുമാണ് കണ്ണന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ഒ ഐ സി സി ദേശീയ സെക്രട്ടറി അനിൽ കുമാർ പത്തനംതിട്ട അനുസ്മരിച്ചു.

അസാബ് വർക്കല, മനോജ്‌ മാത്യു അടൂർ, അലി തേക്കു തോട്, വർഗീസ് ഡാനിയൽ, നൗഷാദ് ചാലിയാർ, സൈമൺ വർഗീസ്, ഇസ്മായിൽ കൂരിപ്പൊഴി മലപ്പുറം, ഫൈസൽ, നവാസ് ചിറ്റാർ, സാബു ഇടിക്കുള അടൂർ, ഷാനവാസ്‌ തേക്കു തോട് എന്നിവർ അനുശോചനം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോർജ്ജ് വർഗീസ് പന്തളം, സുജു തേവരു പറമ്പിൽ, ട്രഷറർ ഷറഫ് പത്തനംതിട്ട എന്നിവർ ചടങ്ങിനു നേതൃത്വം നല്കി.

article-image

േോ്്

You might also like

Most Viewed