ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്താൻ സർക്കാർ; സത്യവാങ്മൂലം മാറ്റിയേക്കും


ഷീബ വിജയൻ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നൽകിയ പഴയ സത്യവാങ്മൂലം തിരുത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തുടങ്ങിയ 'യു ടേൺ' നടപടികളുടെ തുടർച്ചയായാണ് ഈ നീക്കം. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനവും, തുടർന്ന് കേസുകൾ പിൻവലിച്ചതും, 2025 സെപ്റ്റംബറിൽ പമ്പയിൽ നടന്ന അയ്യപ്പ സംഗമവും സി.പി.എമ്മിന്റെ മാറിയ നിലപാടിന്റെ സൂചനകളായിരുന്നു.

പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നായിരിക്കണമെന്നില്ലെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന സത്യവാങ്മൂലം തിരുത്തുന്നതിന്റെ കൃത്യമായ സൂചനയാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സമുദായ സംഘടനകൾ പഴയ സത്യവാങ്മൂലം തിരുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ഏഴ് ഭരണഘടനാ ചോദ്യങ്ങളാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്.

article-image

ADSASDADS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed