ഈസ്റ്റ് ഹിദ്ദിൽ വാഹനങ്ങളുടെ ടയറുകൾ വെട്ടിമുറിച്ചു; ബഹ്‌റൈൻ സ്വദേശി പിടിയിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഈസ്റ്റ് ഹിദ്ദ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകൾ നശിപ്പിച്ച സംഭവത്തിൽ ബഹ്‌റൈൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹറഖ് ഗവർണറേറ്റ് പോലീസ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഹറഖ് പബ്ലിക് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഹെഡ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യുകയും ചെയ്തു. കൃത്യം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയതോടെ പ്രതി കുറ്റം സമ്മതിച്ചു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. വിദ്വേഷത്തിന്റെയോ മറ്റ് വ്യക്തിപരമായ കാരണങ്ങളുടെയോ പശ്ചാത്തലത്തിലാണോ ഈ അക്രമം നടന്നതെന്ന് അന്വേഷിച്ചുവരികയാണ്.

article-image

േ്ി്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed