യു.എ.ഇയിൽ റമദാൻ വ്രതാരംഭം; 2,312 തടവുകാർക്ക് മോചനം
ഷീബ വിജയൻ
ദുബായ്: ആത്മസംസ്കരണത്തിന്റെയും വ്രതശുദ്ധിയുടെയും പുണ്യനാളുകൾക്ക് തുടക്കം കുറിച്ച് യു.എ.ഇയിൽ വിശുദ്ധ റമദാൻ സമാരംഭിച്ചു. റമദാനിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 2,312 തടവുകാർക്ക് ഭരണാധികാരികൾ മോചനം പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഇവരുടെ ശിക്ഷാവിധിയിലെ സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് ഏറ്റെടുക്കും.
ഷാർജ ഭരണാധികാരി 738 പേർക്കും അജ്മാൻ ഭരണാധികാരി 134 പേർക്കും മോചനം നൽകി. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ഈ നടപടി. എന്നാൽ കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഈ ഇളവ് ലഭിക്കില്ല. തടവുകാരുടെ കുടുംബങ്ങളിൽ സന്തോഷവും പ്രത്യാശയും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ഭരണാധികാരികൾ ഈ കാരുണ്യപ്രവൃത്തി ചെയ്യുന്നത്.
WEEQWEQWEQW


