ആണവ വിദ്യാവകാശം ഒരിക്കലും അടിയറ വെക്കില്ല": ഇറാൻ പാർലമെന്റ്


അക്ബർ പൊന്നാനി

ജിദ്ദ: ആണവ നിർവ്യാപന ഉടമ്പടി (എൻ പി ടി) പ്രകാരമുള്ള ആണവ അവകാശങ്ങൾ, പ്രത്യേകിച്ച് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം, രാഷ്ട്രം അടിയറ വെക്കില്ലെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പാർലമെന്റ് അംഗങ്ങൾ ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ആവർത്തിച്ചു, നടന്നു കൊണ്ടിരിക്കുന്ന പരോക്ഷ ചർച്ചകളിൽ അമേരിക്ക ഉന്നയിച്ച ഇതുസംബന്ധിച്ച ആവശ്യം അവർ നിരാകരിച്ചു.

ബരാക് ഒബാമ അമേരിക്കൻ പ്രസിഡണ്ട് ആയിരിക്കുമ്പോൾ ഉണ്ടാക്കിയതും പിന്നീട് വന്ന ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയതുമായ 2015 ലെ ആണവ കരാറിന് പകരമായി ഇപ്പോഴത്തെ ചർച്ചകളിലൂടെ ഉണ്ടാക്കുന്ന പുതിയ കരാറിൽ ഇറാന് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉണ്ടാകരുതെന്ന് യു എസ് മുഖ്യ ചർച്ചക്കാരനായ സ്റ്റീവ് വിറ്റ്കോഫും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ സമീപകാല പ്രസ്താവനകളെ പരാമര്ശിക്കുകയായിരുന്നു ഇറാൻ പാർലമെന്റ് അംഗങ്ങൾ.

ഉക്രെയ്ൻ യുദ്ധവും മറ്റ് സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കാരായ റിപ്പബ്ലിക്കൻമാർക്ക് വിജയം ഉറപ്പാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എടുത്തുപറയാനെന്തെങ്കിലും ഒരു നേട്ടം ആവശ്യമായതു കൊണ്ടാണ് അദ്ദേഹം ഇറാനുമായി ചർച്ചയ്ക്ക് ഇറങ്ങിയതെന്നും ഇറാൻ പാർലമെന്റ് അംഗങ്ങൾ പുറത്തിറക്കിയ പ്രസ്താവന വിവരിച്ചു.

"ഈ കുറ്റവാളികളുടെ പൊള്ളയായ വാചാടോപങ്ങൾ ഇറാന്റെ നയങ്ങളെ ബാധിക്കില്ലാ. നമ്മുടെ രാജ്യത്തിന്റെ എതിരാളികളിൽ നിന്നുള്ള ഒരു തരത്തിലുള്ള അതിരുകടന്നതോ അഹങ്കാരപൂർണ്ണമായതോ ആയ പെരുമാറ്റം ഒരു തരത്തിലും അനുവദിച്ചു കൊടുക്കുകയുമില്ലാ": പ്രസ്താവന പ്രതിജ്ഞ ചെയ്തു.


ഇറാന്റെ ആണവ പ്രവർത്തനങ്ങളും സമ്പുഷ്ടീകരണ ശ്രമങ്ങളും പൂർണ്ണമായും നിയമപരവും നിയമാനുസൃതവും NPT യുടെ വ്യവസ്ഥകൾക്കും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ചട്ടങ്ങൾക്കും അനുസൃതവുമാണെന്നും പ്രസ്താവനയിൽ തുടർന്നു.

article-image

aa

You might also like

Most Viewed