ശബരിമല സ്വർണ്ണക്കൊള്ള: സാംപിൾ പരിശോധന ജംഷെഡ്‌പൂരിലെ ലാബിൽ; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


ഷീബ വിജയൻ
കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിൽ പതിപ്പിച്ചിരിക്കുന്ന സ്വർണ്ണപ്പാളികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ജംഷെഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയെ ചുമതലപ്പെടുത്തിയ വിവരം പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിക്കും.

കൂടാതെ, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘത്തെ രൂപീകരിച്ച വിവരം സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചിരിക്കുന്നത്.

article-image

esadsfdddfsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed