ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ; ഇനി ഒടിയാതെ തല്ലാം
ഷീബ വിജയൻ
കാബൂൾ: സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ ഭരണകൂടം പുതിയ ഉത്തരവിറക്കി. പീഡനത്തിനിടെ ഭാര്യയ്ക്ക് എല്ല് ഒടിയുകയോ തുറന്ന മുറിവുകൾ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം ഭർത്താക്കന്മാർക്ക് ശാരീരികമായി ശിക്ഷിക്കാമെന്നാണ് പുതിയ പീനൽ കോഡ് പറയുന്നത്. എങ്കിലും പീഡനം കോടതിയിൽ തെളിയിക്കപ്പെട്ടാൽ മാത്രം പുരുഷന് 15 ദിവസത്തെ തടവ് ശിക്ഷ ലഭിക്കും. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട നിയമത്തിലാണ് ക്രൂരമായ ഈ നിർദ്ദേശങ്ങളുള്ളത്.
ഭർത്താവിന്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, കുറ്റവാളിയുടെ സാമൂഹിക നിലയനുസരിച്ച് ശിക്ഷയിൽ മാറ്റം വരുത്തുന്ന രീതിയിൽ അഫ്ഗാൻ സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിക്കാനും പുതിയ നിയമം നിർദ്ദേശിക്കുന്നു.
esdedfdfsedwfrs


