എപ്‌സ്റ്റീൻ വിവാദം: എഐ ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്‌സ് പിന്മാറി
ഷീബ വിജയൻ
ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ പേര് പരാമർശിക്കപ്പെട്ടതിനെത്തുടർന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് എഐ ഉച്ചകോടിയിൽ നിന്ന് പിന്മാറി. ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിയാതിരിക്കാനാണ് ഈ തീരുമാനമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷൻ അറിയിച്ചു. ബിൽ ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ ഓഫീസ് പ്രസിഡന്റ് അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും. ചൊവ്വാഴ്ച രാവിലെ ഉച്ചകോടിയുടെ ഔദ്യോഗിക പട്ടികയിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തിരുന്നു.
dxdsfdfs


