ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന സംഗമം യൂനുസ് സലീമിന്റെ ഉദ്ബോധന ക്ലാസോടെയാണ് ആരംഭിച്ചത്. അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം ആമുഖ പ്രഭാഷണം നടത്തി.
ജാസിർ പി.പി പഠന ക്ലാസ് നടത്തിയ പരിപാടിയിൽ ജന. സെക്രട്ടറി സഈദ് റമദാൻ നദ് വി സ്വാഗതമാശംസിച്ചു. വാർഷിക റിപ്പോർട്ട് അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ അവതരിപ്പിച്ചു.
അമൽ, തഹിയ ഫാറൂഖ്, ശമ്മാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിഫ ഏരിയ ആക്ടിങ് പ്രസിഡൻറ് അഹ് മദ് റഫീഖ് സമാപനം നിർവഹിച്ചു.
sdfs