തമിഴ്നാട്ടിൽ രാഷ്ട്രീയ അട്ടിമറി; ഡിഎംഡികെ ഇനി ഡിഎംകെ മുന്നണിയിൽ


ഷീബ വിജയൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരുത്തുറ്റ നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അന്തരിച്ച നടൻ വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ പാർട്ടിയെ ഡിഎംകെ മുന്നണിയിലെത്തിച്ചു. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

അടുത്ത മാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഡിഎംഡികെയ്ക്ക് നൽകാനാണ് ഡിഎംകെയുടെ തീരുമാനം. എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സ്റ്റാലിൻ ഈ മിന്നൽ നീക്കം നടത്തിയത്. മധ്യ-വടക്കൻ തമിഴ്നാട്ടിൽ നിർണ്ണായക സ്വാധീനമുള്ള ഡിഎംഡികെയുടെ വരവ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വലിയ മുൻതൂക്കം നൽകും.

article-image

etrewreqw3

You might also like

  • Lulu Exchange
  • Straight Forward

Most Viewed