ഗാർഹിക പീഡന പരാതിയിൽ പ്രതികാരം: ഗർഭിണിയായിരുന്ന മുൻഭാര്യയെ കുത്തിക്കൊന്ന് ഐ.ടി ജീവനക്കാരൻ
ഷീബ വിജയൻ
ഹൈദരാബാദ്: ഗാർഹിക പീഡനത്തിന് പരാതി നൽകിയതിലുള്ള പകയെത്തുടർന്ന് ഐ.ടി ജീവനക്കാരിയായ മുൻഭാര്യയെ യുവാവ് കുത്തിക്കൊന്നു. കാനഡയിൽ ഐ.ടി ജീവനക്കാരനായ യുവാവാണ് ഹൈദരാബാദിൽ വെച്ച് ക്രൂരകൃത്യം നടത്തിയത്. 2022-ൽ വിവാഹിതരായ ഇവർ കാനഡയിലേക്ക് പോയെങ്കിലും അസ്വാരസ്യങ്ങളെത്തുടർന്ന് യുവതി നാട്ടിൽ തിരിച്ചെത്തി പീഡന പരാതി നൽകുകയായിരുന്നു.
2024-ൽ വിവാഹമോചനം നേടിയ യുവതി പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ഇവർ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന് നിലവിലെ ഭർത്താവ് പോലീസിനോട് പറഞ്ഞു. മാതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ യുവാവിന് ഗാർഹിക പീഡനക്കേസ് നിലവിലുള്ളതിനാൽ തിരികെ പോകാൻ കഴിഞ്ഞിരുന്നില്ല. യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മുറി അകത്തുനിന്ന് പൂട്ടിയ ശേഷം തലയിൽ കത്തികൊണ്ട് നിരവധി തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. പോലീസ് എത്തിയപ്പോൾ മുറിയിൽ പെട്രോൾ ഒഴിച്ച് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
CSADASDWQAESQW


