'ബിയോണ്ട് ദ കേരള സ്റ്റോറി': വിദ്വേഷ പ്രചാരണത്തിനെതിരെ മുഖ്യമന്ത്രിയും രാഹുൽ ഈശ്വറും


ഷീബ വിജയൻ
കൊച്ചി: 'കേരള സ്റ്റോറി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബിയോണ്ട് ദ കേരള സ്റ്റോറി'യുടെ ട്രെയിലറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിലെ ദൃശ്യങ്ങൾ കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം വിഷസൃഷ്ടികളെ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിനെതിരെ സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വറും രംഗത്തെത്തി. ഹൈന്ദവ പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം ഉളുപ്പില്ലാത്ത ഗോഡ്‌സേവാദികളുടെ രാജ്യദ്രോഹമാണെന്ന് അദ്ദേഹം കുറിച്ചു. മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും ഹിന്ദുക്കളെ പറ്റിക്കാനുമുള്ള അധമമായ നീക്കമാണ് ചിത്രത്തിന് പിന്നിലെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. നുണകൾ പ്രചരിപ്പിക്കുന്നവർ ആധുനിക അർബൻ നാസികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdsasadas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed