ബാർ നയത്തിൽ 'പിണറായി സ്പീഡ്'; എണ്ണം 884-ലേക്ക്
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് വരുത്തി പിണറായി സർക്കാർ. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. മദ്യനിരോധനമല്ല, വർജ്ജനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ യു.ഡി.എഫ് പൂട്ടിച്ച 462 ബാറുകൾ തുറന്നുകൊടുത്തിരുന്നു. രണ്ടാം പിണറായി സർക്കാർ 142 പുതിയ ബാറുകൾക്ക് കൂടി അനുമതി നൽകിയതോടെയാണ് എണ്ണം 800 കടന്നത്.
ബാറുകളുടെ എണ്ണത്തിന് പുറമെ പ്രവർത്തന സമയത്തിലും സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ അധികമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ കൃത്യമായ ചർച്ചകൾ കൂടാതെയാണ് ഈ തീരുമാനമെടുത്തതെന്ന് ആക്ഷേപമുണ്ട്. ജനുവരി 29-ന് എക്സൈസ് മന്ത്രി സമർപ്പിച്ച ഫയലിൽ ജനുവരി 31-ന് തന്നെ മുഖ്യമന്ത്രി ഒപ്പിട്ടു എന്നത് ഫയൽ നീക്കത്തിന്റെ വേഗത വ്യക്തമാക്കുന്നു. ടൂറിസം മേഖലയുടെ വളർച്ചയ്ക്കാണ് ഈ തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുമ്പോൾ, തിരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടുള്ള ബാറുടമകളുമായുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
asSASAASsaqsa


