പുതുതായി ലഭിച്ച ജോലി സ്ഥലത്തേക്ക് പോകവേ സൗദിയിൽ മലയാളി യുവാവ് തളർന്ന് വീണ് മരിച്ചു

അക്ബർ പൊന്നാനി
അൽഹസാ (സൗദി അറേബ്യ): കിഴക്കൻ സൗദിയിലെ അൽഹുഫൂഫ് നഗരത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് തളർന്ന് വീണ് മരണപ്പെട്ടു. കണ്ണൂര്‍, കൂത്ത്പറമ്പ് സ്വദേശിയും പോക്കർ മാഷ് - നഫീസ ദമ്പതികളുടെ മകനുമായ മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയിൽ (40) ആണ് വിടപറഞ്ഞത്.
ആറ് മാസം മുമ്പ് ദുബൈയില്‍ നിന്ന് ദമ്മാമിലെത്തിയ നൗഫൽ ഒരു സ്വകാര്യ കമ്പനിയില്‍ താല്‍ക്കാലിക ഒഴിവില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും മെച്ചപ്പെട്ട ജോലിക്കുള്ള തിരച്ചിലിലായിരുന്നു. തുടർന്ന്, അൽഹുഫൂഫ് നഗരത്തിൽ പുതിയൊരു ജോലി കണ്ടെത്തുകയും ജോലിയില്‍ പ്രവേശിക്കുന്നതിനായി തിങ്കളാഴ്ച്ച രാവിലെ ദമ്മാമില്‍ നിന്ന് യാത്ര തിരിച്ചതുമായിരുന്നു. യാത്രയ്ക്കിടയിൽ, പക്ഷേ, ഹൃദയാഘാതം ഉണ്ടാവുകയും തളർന്ന് വീണ് വീഴുകയുമായിരുന്നു. സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിന് പത്ത് മിനുട്ട് മുമ്പ് വരെ ദമ്മാമിലുള്ള ബന്ധുക്കളെ ഫോണ്‍ ചെയ്തിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.
aasasass