മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ കൗൺസിൽ സമാപിച്ചു.

ഷീബ വിജയൻ
മർകസ് ബഹ്റൈൻ നോർത്ത് സെൻട്രൽ ജനറൽ കൗൺസിൽ മനാമ സുന്നി സെന്ററിൽ സമാപിച്ചു. കെ.സി സൈനുദ്ധീൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ മർകസ് പി.ആർ. ഒ മർസൂഖ് സ അദി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. നോർത്ത് സെൻട്രൽ ഡയരക്ട്രേറ്റ് പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡണ്ട് ), സി. എച്ച് അഷ്റഫ് ഹാജി (ജനറൽ സിക്രട്ടറി), മുഹമ്മദ് ഹാജി കെ പി കണ്ണപുരം (ഫിനാൻസ് സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു. മമ്മൂട്ടി മുസ്‌ലിയാർ , ഇബ്രാഹീം കോട്ടക്കൽ , മുനീർ സഖാഫി ചേകനൂർ,കലന്തർ ശരീഫ് എന്നിവർ അസോസിയേറ്റ് പ്രസിഡണ്ട് മാരും ഷഹീൻ അഴിയൂർ, അബ്ദുസലാം പെരുവയൽ, മുഹമ്മദ് കാസറഗോഡ് , ഇബ്രാഹീം മയ്യേരി, മുഹമ്മദ് സഖാഫി ഇരിക്കൂർ എന്നിവർ ഏരിയ സിക്രട്ടറിമാരുമാണ്. ജനറൽ കൗൺസിലിന് അബൂബക്കർ ലത്വീഫി,, എം.സി. അബ്ദുൽ കരീം,, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദു റഹീം സഖാഫി വരവൂർ എന്നിവർ നേതൃത്വം നൽകി. ശമീർ പന്നൂർ, സഫ്‌വാൻ സഖാഫി, ജമാൽ വിട്ടൽ എന്നിവർ സംസാരിച്ചു സി.എച്ച് അഷ്റഫ് ഹാജി സ്വാഗതവും മുഹമ്മദ് സഖാഫി ഉളിയിൽ നന്ദിയും പറഞ്ഞു.
aASADSSAS