ഖത്തറിൽ അന്താരാഷ്ട്ര ഫാൽക്കൺറി ഫെസ്റ്റിവൽ ജനുവരി ഒന്ന് മുതൽ
ഷീബ വിജയൻ
ദോഹ: 17-ാമത് മർമി അന്താരാഷ്ട്ര ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ ജനുവരി ഒന്നിന് സീലൈനിൽ ആരംഭിക്കും. ശൈഖ് ജൊആൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേള ജനുവരി 24 വരെ നീണ്ടുനിൽക്കും. ഫാൽക്കണുകളുടെ വേട്ടയാടൽ മികവും കാഴ്ചശക്തിയും പരിശോധിക്കുന്ന വിവിധ മത്സരങ്ങൾ മേളയുടെ ഭാഗമായി നടക്കും. വിജയികൾക്ക് വൻതുക സമ്മാനമായും ലക്ഷ്വറി കാറുകൾ നേടാനുള്ള അവസരവും ലഭിക്കും. യുവ ഫാൽക്കണർമാർക്കായി പ്രത്യേക മത്സരങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
DGFGFGFG
