അമേരിക്കയുടെ 'പാക്‌സ് സിലിക്ക' സഖ്യത്തിൽ ഖത്തറും അംഗമായി


ഷീബ വിജയൻ

ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ നിർമ്മാണം തുടങ്ങിയ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ 'പാക്‌സ് സിലിക്ക' സഖ്യത്തിൽ ഖത്തർ ഒപ്പുവെച്ചു. യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബർഗിന്റെ ദോഹ സന്ദർശനത്തിനിടെയാണ് തന്ത്രപ്രധാനമായ ഈ കരാറിൽ ഖത്തർ ഒപ്പിട്ടത്. സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും സാങ്കേതിക വിദ്യകൾ പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സഖ്യത്തിൽ നിലവിൽ ജപ്പാൻ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അംഗങ്ങളാണ്. ഹൈഡ്രോ കാർബൺ ഇതര മേഖലകളിലേക്ക് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ ഈ കരാർ സഹായകമാകും.

article-image

zxcxzxzxcz

You might also like

  • Lulu Exchange
  • Straight Forward

Most Viewed