ഖത്തറിന്റെ സഹായം; ഗസ്സയിലെ ശൈഖ് ഹമദ് ബിൻ ഖലീഫ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചു


ശാരിക / ദോഹ

ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹോസ്പിറ്റൽ ഫോർ റീഹാബിലിറ്റേഷൻ ആൻഡ് പ്രോസ്തെറ്റിക്സിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വടക്കൻ ഗസ്സയിൽ യുദ്ധത്തിൽ പരിക്കേറ്റവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ ചികിത്സ നൽകുന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഇസ്രായേൽ സൈനിക നടപടികളെത്തുടർന്ന് ആശുപത്രിയുടെ സേവനം നിർത്തുവെച്ചിരുന്നു. യുദ്ധത്തിന്റെ കടുത്ത വെല്ലുവിളികൾക്കിടയിലും ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിക്കുകയാണെന്ന് ആശുപത്രി ബോർഡ് ചെയർമാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഡയറക്ടർ ജനറലുമായ ഫഹദ് ഹമദ് അൽ സുലൈതി പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കൻ ഗസ്സയിലെ ഏക സി.ടി സ്കാനർ സംവിധാനം സജ്ജമാക്കിയാണ് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങിയത്. തുടർദിവസങ്ങളിൽ പ്രോസ്തെറ്റിക്സ്, ഓഡിയോളജി, ഫിസിക്കൽ റീഹാബിലിറ്റേഷൻ എന്നീ വകുപ്പുകൾ പൂർണ്ണമായും സജ്ജമാകും. കൂടാതെ സ്പെഷ്യലൈസ്ഡ് ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും, പക്ഷാഘാതം പോലുള്ള രോഗങ്ങൾ ബാധിച്ചവർക്കുള്ള ഇൻപേഷ്യന്റ് സേവനങ്ങളും ലഭ്യമാക്കും. തെക്കൻ ഗസ്സയിലും ആശുപത്രിയുടെ പുതിയ ശാഖ ആരംഭിക്കുന്നുണ്ട്.

2019 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ഏകദേശം 52,000 ഗുണഭോക്താക്കൾക്ക് ഇവിടെ നിന്ന് സേവനം ലഭിച്ചിട്ടുണ്ട്. 2025 മാർച്ച് മുതൽ 100 രോഗികൾക്ക് കൃത്രിമ അവയവങ്ങൾ നൽകുകയും 9,000ത്തോളം പേർക്ക് മറ്റ് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. ഫലസ്തീൻ ജനതയ്ക്ക് ഖത്തർ തുടർച്ചയായി നൽകുന്ന സേവനങ്ങളുടെ ഭാഗമായാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

article-image

്േു്ു

You might also like

Most Viewed